India australia first test match day one live updates. Cheteshwar Pujara Hits First Century In Australia
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഭേദപ്പെട്ട സ്‌കോര്‍. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാമിന്നിങ്‌സില്‍ ഒമ്പതു വിക്കറ്റിന് 250 റണ്‍സെടുത്തിട്ടുണ്ട്. മുന്‍ ബാറ്റിങ് നിര ദുരന്തമായി മാറിയപ്പോള്‍ ചേതേശ്വര്‍ പുജാര (123) സെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ഓസ്‌ട്രേലിയയില്‍ തന്റെ കന്നി സെഞ്ചറിയാണ് അദ്ദേഹം നേടിയത്.